അധികാരത്തിൽ എത്തിയാൽ ഇന്ത്യ സഖ്യത്തെ ആരാകും നയിക്കുക ?

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്തു കൊണ്ടാണ് ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നു വിട്ടു നിൽക്കുന്നത് ? രാഷ്ട്രീയ തലത്തിൽ ഏറെ ചർച്ചയായ ഈ വിട്ടു നിൽക്കലിന് കാരണങ്ങൾ പലതാണ്. ഇന്ത്യാ സഖ്യത്തിൽ സമ്മർദം സൃഷ്ടിക്കുന്നതിനാണു മമതയുടെ നീക്കമെന്നും ആരോപണം ഉയരുന്നു. ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്നാണ് മുന്നണി രൂപീകരണത്തിനു നേതൃത്വം നൽകിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നത്. ബംഗാളിൽ പക്ഷേ ഇന്ത്യാ മുന്നണിയുടെ ഭാഗമല്ല കോൺഗ്രസും സിപിഎമ്മും. അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് ചേരുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ മമത പങ്കെടുക്കുന്നില്ല. മമതയുടെ അടിക്കടി മാറുന്ന പ്രസ്ത‌ാവനകളും നിലപാടുകളും സഖ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മമതയ്ക്ക് മോദിയെ പേടിയാണെന്നും ഒത്തുതീർപ്പിന് വഴങ്ങുന്നതായും രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. ബിജെപിയെ എതിർക്കുന്നത് താൻ മാത്രമാണെന്ന് മമതയും അവകാശപ്പെടുന്നു.

ഇന്ത്യാ മുന്നണിയുടെ കഴിഞ്ഞ കുറച്ചു യോഗങ്ങളിൽ മമത പങ്കെടുത്തിട്ടില്ല.പ്രതിനിധികളെ അയയ്ക്കുകയായിരുന്നു. ഒന്നാം തീയതി കൊൽക്കത്തയിൽ തിരഞ്ഞെടുപ്പുണ്ട്. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഇക്കാരണത്താൽ പങ്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം സ്വന്തം വീട്ടിലിരുന്നാണ് മമത കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉണ്ടെന്നതും യോഗത്തിൽനിന്ന് വിട്ടു നിൽക്കാനുള്ള കാരണമായി തൃണമൂൽ പറയുന്നു. ഇന്ത്യ മുന്നണിയെന്ന പേരിട്ട നേതാവാണെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ മമത മുന്നണിയുമായി അത്ര യോജിപ്പിലല്ല. ബംഗാളിൽ 41 സീറ്റിലും ഒറ്റയ്ക്കാണ് തൃണമുൽ മത്സരിക്കുന്നത്. ഉത്തർപ്രദേശിലും ഡൽഹിയിലും സീറ്റ് വിഭജനം പൂർത്തിയാക്കിയ കോൺഗ്രസിന് മമതയുടെ നിലപാട് തിരിച്ചടിയായി. കോൺഗ്രസിന് കൊൽക്കത്തയിലെ സീറ്റ് വിഭജനത്തിൽ തൃപ്തിയില്ലായിരുന്നു. അവർ സിപിഎമ്മിനൊപ്പം ചേർന്നു. ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്നു പറയുമ്പോഴും ബംഗാളിലെ ഇന്ത്യാ സഖ്യത്തിൽ സിപിഎമ്മും കോൺഗ്രസും ഇല്ലെന്നു മമത തുറന്നു പറഞ്ഞു. മോദിയെ മമതയ്ക്ക പേടിയാണെന്നായിരുന്നു ഇരുപാർട്ടികളുടെയും ആരോപണം. മമതയുടെ മരുമകനായ അഭിഷേക് ബാനർജിയെ കേന്ദ്ര ഏജൻസികൾ അറസ്‌റ്റു ചെയ്യുമെന്ന് മമത പേടിക്കുന്നതായും എതിരാളികൾ ആരോപണം ഉയർത്തുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ചശേഷം ദുരുഹത നിറഞ്ഞതാണ് മമതയുടെ പ്രവർത്തനരീതി. ഇതു മമതയുടെ സ്വാഭാവിക രീതി തന്നെയാണെന്ന് പറയുന്നവരുമുണ്ട്. ബിജെപിയെ എതിർക്കുന്ന ഏക പാർട്ടി ത്യണമൂൽ എന്നാണ് മമതയുടെ പ്രചാരണം: . ലക്ഷ്യം മുന്നണി നേത്യ സ്‌ഥാനം ഇന്ത്യാ മുന്നണി മികച്ച പ്രകടനം നടത്തിയാൽ പാർട്ടി നേതാവും പ്രധാന മന്ത്രി സ്ഥാനാർഥിയും ആരാകും. ഈ ചോദ്യം അടുത്ത ദിവസങ്ങളിൽ സഖ്യത്തിൽ ചർച്ചയിലുണ്ട്. പ്രധാന മന്ത്രി പദത്തിൽ മമതയ്ക്ക് നോട്ടമുണ്ട്. കേന്ദ്രത്തിലേക്ക് മാറിയാൽ പാർട്ടിക്ക് ബംഗാളിലുള്ള കരുത്ത് ചോരുമെന്നതും ആശങ്കയാണ്. ഇന്ത്യാ സഖ്യത്തിൽ തർക്കം രൂപപ്പെട്ടതോടെ ഒത്തുതീർപ്പ് സ്ഥാനാർഥിയായ മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, നവീൻ പട്നായിക് എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉയർന്നതും മമതയ്ക്ക് എതിർപ്പുണ്ടാക്കുന്നു. കൂടാതെ അരവിന്ദ് കേജ്‌രിവാളിനും സമാജ്‌വാദി പാർട്ടി നേതാവ് അഭേിഷക് യാദവിനും ഇന്ത്യാ മുന്നണിയിൽ കിട്ടുന്ന സ്വീകാര്യതയിൽ മമതയ്ക്ക് ആശങ്കയുണ്ട്. പ്രധാനമന്ത്രി പദവിയിലാണ് മമതയുടെ കണ്ണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് കിട്ടുന്ന മുന്നേറ്റവും, സ്വന്തം പാർട്ടിക്കു കിട്ടുന്ന സീറ്റുകളും വിലയിരുത്തി തീരുമാനമെടുക്കാനാണ് തൃണമൂൽ നീക്കം. അതുവരെ ആരെയും പിണക്കാൻ മമത ആഗ്രഹിക്കുന്നില്ല. ഇന്ത്യാ മുന്നണിയും മമതയെ പിണക്കുന്ന പ്രസ്താവനകൾ നടത്തുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് ചേരുന്ന ഇന്ത്യാസഖ്യം യോഗത്തിൽ വിട്ടുനിൽക്കേണ്ടി വരുന്നതിലെ അസൗകര്യം തൃണമൂൽ കോൺഗ്രസ് മമത ബാനർജി അറിയിച്ചിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. വോട്ടെടുപ്പിന്റെ തിരക്കായതിനാലാണ്
അന്ന് ഡൽഹിയിലെത്താൻ മമതയ്ക്ക് കഴിയാത്തതെന്നും വേണുഗോപാൽ പറഞ്ഞു.#india alliance

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തജനഹിതത്തിനെതിരെ നിലപാടെടുക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ...

തൂത്തുവാരി ഇന്ത്യ; നിഷ്പ്രഭരായി ബംഗ്ലാദേശ്

ഹൈദരാബാദ്: സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍...

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ...