അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു

ഡൽഹി : മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേ​ഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്. മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കെജ്‌രിവാൾ. ഇതിനിടെയാണ് ശരീരഭാരം കുറയുന്നത്. അരവിന്ദ് കെജ്‌രിവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു. കോടതിയിൽ ഇക്കാര്യം അറിയിക്കും. അതേസമയം ഇ.ഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരി​ഗണിക്കും.
മുഖ്യ സൂത്രധാരൻ കെജ്‍രിവാളാണെന്നും അന്വേഷണത്തോട് ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞിരുന്നു. ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യു കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്‌രിവാളിനെ വിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബ്രൂവറി വിവാദം. സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവരം പുറത്ത്

പാലക്കാട് ബ്രൂവറി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌ എന്ന സംസ്ഥാന സർക്കാരിന്റെ...

2026ലും ഇടതിനെ നയിക്കുന്നത് പിണറായി തന്നെ? ധർമ്മടത്ത് എതിരാളി ഈ നേതാവ്

പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ...

പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന്...

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...