അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണം: ബ്ലാക്ക്​ മാജിക്കെന്നുറപ്പിച്ച് കൂടുതൽ തെളിവുകൾ

തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ ദ​മ്പ​തി​ക​ളും സു​ഹൃ​ത്തും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ​ ബ്ലാ​ക്ക് മാ​ജി​ക്​ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്ന​തി​ന്​ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. മ​രി​ച്ച ന​വീ​ന്‍റെ കാ​റി​ല്‍ നി​ന്ന് പൊ​ലീ​സ് പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ക​ല്ലു​ക​ളും ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ആ​ര്യ​യു​ടെ ഇ-​മെ​യി​ലി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള ക​ല്ലു​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ആ​ര്യ​ക്ക്​ വ​ന്ന മെ​യി​ലി​ൽ ഈ ​ക​ല്ലു​ക​ളെ കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. കൂ​ടാ​തെ, തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും പൊ​ലീ​സി​ന് ല​ഭി​ച്ചു. മ​ര​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ന​വീ​നാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സു​ള്ള​ത്. ആ​ത്മ​ഹ​ത്യ​ക്കു​പി​ന്നി​ൽ നാ​ലാ​മ​തൊ​രാ​ൾ ഉ​ള്ള​തി​ന് തെ​ളി​വു​ക​ളൊ​ന്നും പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​ട്ട​ന​ഗ​ർ പൊ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള ആ​ര്യ​യു​ടെ ലാ​പ്ടോ​പ്പും മൂ​വ​രു​ടെ​യും മൊ​ബൈ​ൽ​ഫോ​ണു​ക​ളും കേ​ര​ള പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ, ആ​ര്യ​യു​ടെ ഇ-​മെ​യി​ലി​ലേ​ക്ക് വ​ന്ന അ​ജ്ഞാ​ത ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്ന് കേ​ര​ള പൊ​ലീ​സി​ന് ല​ഭി​ച്ചേ​ക്കും.

മൂ​വ​രു​ടെ​യും പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണം വി​റ്റ​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​മാ​സം 26ന് ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് സ്വ​ർ​ണം വി​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് മേ​ല​ത്തു​മേ​ലെ എം.​എം.​ആ​ർ.​എ 198 ശ്രീ​രാ​ഗ​ത്തി​ൽ ആ​ര്യ ബി. ​നാ​യ​ർ (29), ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രാ​യ ന​വീ​ൻ തോ​മ​സ് (39), ഭാ​ര്യ വ​ട്ടി​യൂ​ർ​ക്കാ​വ് മൂ​ന്നാം​മൂ​ട് അ​ഭ്ര​കു​ഴി എം.​എം.​ആ​ർ.​എ കാ​വി​ൽ ദേ​വി (39) എ​ന്നി​വ​രെ ഇ​ട്ട​ന​ഗ​റി​ലെ സി​റോ​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തജനഹിതത്തിനെതിരെ നിലപാടെടുക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ...

തൂത്തുവാരി ഇന്ത്യ; നിഷ്പ്രഭരായി ബംഗ്ലാദേശ്

ഹൈദരാബാദ്: സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍...

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ...