ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി

മൂ​വാ​റ്റു​പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ ആ​ട്ടാ​യം -മു​ള​വൂ​ർ പി.​ഒ ജ​ങ്​​ഷ​ൻ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ന​ഗ​ര​ത്തി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടാ​യം മു​ത​ൽ മു​ള​വൂ​ർ പി.​ഒ ജ​ങ്ഷ​ൻ വ​രെ​യു​ള്ള 3.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റ കാ​ല​ത്ത് എം.​എ​ൽ.​എ​യാ​യി​രു​ന്ന എ​ൽ​ദോ എ​ബ്ര​ഹാ​മി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് 2020 ന​വം​ബ​ര്‍ നാ​ലി​ന് റീ​ബി​ല്‍ഡ് കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​ക്ക്​ 3.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ബി.​എം.​ബി.​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​നാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ങ്കി​ലും അ​ജ്ഞാ​ത കാ​ര​ണ​ങ്ങ​ളാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ റോ​ഡ് നി​ർ​മാ​ണം മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ, റോ​ഡി​ന്‍റെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ തു​ട​ക്ക സ്ഥ​ല​മാ​യ മു​ള​വൂ​ർ പി .​ഒ ജ​ങ്ഷ​നി​ൽ നി​ന്നു​മാ​ണ് എ​സ്റ്റി​മേ​റ്റ് അ​ട​ക്കം ത​യാ​റാ​ക്കി​യ​ത്. മു​ള​വൂ​രി​ൽ നി​ന്നാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തും. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ട​ക്ക് വെ​ച്ച് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​തും പ്ര​ശ്നം സൃ​ഷ്ടി​ച്ചു. പൊ​ടി​ശ​ല്യ​മാ​ണ് കാ​ര​ണ​മാ​യ​ത്.

വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രു​ന്നെ​ങ്കി​ലും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ റോ​ഡു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ആ​ട്ടാ​യം മു​ത​ൽ കീ​ച്ചേ​രി​പ്പ​ടി വ​രെ വ​രു​ന്ന അ​ഞ്ച് കി​ലോ​മീ​റ്റ​ർ ബി. ​ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​ഞ്ച്​ കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ന്ന് എം.​എ​ൽ.​എ പ്ര​ഖ്യാ​പി​ച്ച​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...