ആറു വയസ്സുകാരിയെ മാതാപിതാക്കൾ ബസിൽ മറന്നു

കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കിടെ ആറു വയസ്സുകാരിയെ മാതാപിതാക്കൾ മറന്നു. ബുധനാഴ്ച്ച വൈകുന്നേരം 5 30നാണ് സംഭവം. കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ നിന്നും കുമളിക്ക് പോയ കൊണ്ടോട്ടി ട്രാവൽസിൽ ബാലികയുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും കയറിയെങ്കിലും കുട്ടിയെ കൂടെ കൂട്ടാൻ ഇവർ മറന്നു. ഭയന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ കരഞ്ഞുകൊണ്ട് നിന്ന ബാലികയെ കണ്ട നാട്ടുകാരിലൊരാൾ ബസ് സ്റ്റാഡിലും മുണ്ടക്കയം പൊലീസിലും വിവരമറിയിച്ചു.

തുടർന്ന് മാതാപിതാക്കളെയും ബന്ധുക്കളും കയറിപ്പോയ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു. പാതിവഴിയിൽ ബാലികയുടെ പിതാവിനെ ബസ്സുകാർ കണ്ടെത്തുകയും തിരികെ കാഞ്ഞിരപ്പള്ളിയിലേക്ക് അയക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ബസ്റ്റാൻഡിൽ എത്തി കൂട്ടിക്കൊണ്ടു പോവുകയും ആയിരുന്നു. അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾക്കൊപ്പം എത്തിയ ബാലികയ്ക്ക് ഭാഷ അറിയാത്തതിനാൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും നാട്ടുകാർ ഏറെ വിഷമിച്ചു.#child

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...