ആറ്റിങ്ങലിൽ പ്രചാരണത്തിൽ വ്യത്യസ്തത തേടി സ്ഥാനാർഥികൾ

ആറ്റിങ്ങൽ: ലോക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ശ്ര​ദ്ധേ​യൂ​ന്നു​ന്നു. ഓ​രോ മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പ​യി​നു​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി പ്ര​ത്യേ​ക​വി​ഭാ​ഗ​മാ​ക്കി നേ​രി​ൽ കാ​ണു​ന്ന​തി​നും അ​വ​രോ​ട് സം​വ​ദി​ക്കു​ന്ന​തി​നു​മാ​ണ് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. സാ​ധാ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ഇ​ത്ത​രം പ്ര​ത്യേ​ക ക്യാ​മ്പ​യി​നു​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ലു​പ​രി​യാ​യി ഡി​ജി​റ്റ​ൽ പ്ര​ച​ര​ണ രം​ഗ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​ത്.
എ​ൽ.​ഡി.​എ​ഫ് അ​വ​രു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യും യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടും എ​ൻ.​ഡി.​എ പൊ​തു​സ്വ​ഭാ​വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യു​മാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ചാ​ന​ൽ അ​ഭി​മു​ഖ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ലെ​ത്തി ഭ​ക്ത​ജ​ന​ങ്ങ​ളെ കാ​ണു​ക​യും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചെ​മ്പൂ​ര്, അ​യി​ലം, ചെ​ക്കാ​ല വി​ളാ​കം, അ​ഞ്ചു​തെ​ങ്ങ് എ​ന്നീ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ത്തി വോ​ട്ട് തേ​ടി. മ​ണ​നാ​ക്ക് ജു​മാ മ​സ്ജി​ദി​ൽ ഇ​ഫ്താ​ർ സ​മ​യ​ത്ത് എ​ത്തു​ക​യും വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ജോ​യ് തി​ങ്ക​ളാ​ഴ്ച സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. സ​മു​ദാ​യ സം​ഘ​ട​ന നേ​താ​ക്ക​ൾ വോ​ട്ട് സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ക​ൾ, മ​ത്സ​ര രം​ഗ​ത്ത് ഇ​ല്ലാ​ത്ത ചെ​റു രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു.വൈ​കീ​ട്ട് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ടു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു. നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​വാ​നും സ​മ​യം ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വാ​ഹ​ന പ​ര്യ​ട​നം പു​ന​രാ​രം​ഭി​ക്കും.
എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ ക​ൺ​വെ​ൻ​ഷ​നു​ക​ൾ ജ​ന​കീ​യ സ​മ​ര കേ​ന്ദ്ര​ങ്ങ​ൾ, ക​ട​ലാ​ക്ര​മ​ണ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. ടാ​ർ പ്ലാ​ൻ​റ് മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന നെ​ല്ല​നാ​ട്ടെ സ​മ​ര കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​മാ​ണ് തി​ങ്ക​ളാ​ഴ്ച പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളും വൃ​ദ്ധ​രും അ​ട​ങ്ങു​ന്ന വ​ലി​യ സം​ഘം സ​മ​ര​പ്പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് ക​ൺ​വെ​ൻ​ഷ​നു​ക​ൾ, വെ​ള്ള​നാ​ട് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. രാ​ത്രി​യോ​ടെ ക​ട​ലാ​ക്ര​മം ന​ട​ക്കു​ന്ന അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്ത് എ​ത്തു​ക​യും ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി

ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി...

‘തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ

കണ്ണൂർ: ചുമതലയിൽ മാറ്റം വേണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ. കോന്നി...

‘പരാതി കേൾക്കാൻ പാർ‍ട്ടി തയ്യാറായില്ല’; ദിവ്യ അതൃപ്തിയിൽ

കണ്ണൂർ: സിപിഎം പാർട്ടി നേതൃത്വം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച്...

സ്വർണവില നേരിയ തോതിൽ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680...