‘ഇവിടെ പ്രചാരണത്തിനിറങ്ങി സമയം കളയുന്നതെന്തിന്, ഇറ്റലിയിലേക്ക് പൊയ്ക്കൂടേ?’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് യോഗി ആദിത്യനാഥ്

മഹാരാഷ്ട്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് ഓടിപ്പോവുകയാണ് പതിവെന്ന് യോ​ഗി …കോവിഡ് മഹാമാരിയും ഭൂകമ്പവും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ ഇറ്റലിയിലേക്ക് പോയ രാഹുൽ ഗാന്ധി എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതെന്നും ആദിത്യനാഥ് ചോദിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ രാജ്യം വിട്ട് ഓടുന്ന രാഹുൽ ഗാന്ധിയെ അത് നിങ്ങൾ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോൾ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാൽ രാഹുൽ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് സമയം കളയുന്നത്. രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരികെയെത്തുമ്പോൾ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന രീതിയിലാണ് രാഹുലിന്റെ പെരുമാറ്റമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇൻഡ്യ’ സംഘത്തിനെതിരെയും യു.പി മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.’ഇത് കോൺഗ്രസ് കാലത്തെ ഇന്ത്യയല്ല ഇത്, ഒരു അടിക്ക് ശേഷം, സമാധാനം എവിടെയും തകരാതിരിക്കട്ടെ, കാത്തിരിക്കൂ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആരെങ്കിലും തല്ലാൻ തുനിഞ്ഞാൽ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കാൻ ഞങ്ങള്‍ക്ക് ധൈര്യമുണ്ട്’. അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നരേന്ദ്ര മോഡി അമേരിക്കയിൽ എത്തി: ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തി....

കൊച്ചിയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കൊച്ചി വിമാനത്താവളത്തിൽ നിന്നും 15 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി....

പെര്‍ഫ്യൂമില്‍ ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍. പെര്‍ഫ്യൂം ആയി നിര്‍മ്മിച്ച് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കുന്നു

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത...

രഞ്ജിയിൽ കേരളത്തിന് സമനില: ഒരു റൺ ലീഡ് നിർണായകമായി. സെമിയിലെത്തുന്നത് രണ്ടാം തവണ.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു ആൻഡ് കാശ്മീരിനെതിരെ കേരളത്തിന് സമനില. ഒന്നാം...