എക്സാലോജിക് സൊലൂഷൻസുമായി ബന്ധമില്ലെന്ന് എക്സാലോജിക് കൺസൾട്ടിങ്

ദുബൈ: എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ലെന്നും 2013ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണിതെന്നും എക്സാലോജിക് കൺസൾട്ടിങ് കമ്പനി അധികൃതർ വ്യക്തമാക്കി.

പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്.എൻ.സി ലാവ് ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ല. ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിലുള്ള ആരുമില്ല. എക്സാലോജിക് സൊലൂഷൻ എന്ന പേരിലൊരു സ്ഥാപനം യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്, നവീൻകുമാർ എന്നിവർ ദുബൈയിൽ വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഒരു കമ്പനിയുമായും ബിസിനസ് കരാറുകളില്ല.

അബൂദബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ടുണ്ട്. അതുപക്ഷേ ആരോപണവിധേയരായവരുടെ പേരിൽ അല്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ സ്ഥാപനത്തിന് ബ്രാഞ്ചുകൾ ഇല്ല. ആസ്ഥാനം ഷാർജയാണ്. എന്നാൽ സ്ഥാപനങ്ങൾ ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അബൂദബിയിൽ എക്സാറ്റ് ലോജിക് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. ആരോപണവിധേയരുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...