‘എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും, ജനങ്ങൾ മടുത്തിരിക്കുകയാണ് കൊല്ലത്ത്’; കൃഷ്ണകുമാർ

കൊല്ലം: കൊല്ലത്തെ സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം വരെ വോട്ടുകൾ തനിക്ക് കിട്ടാമെന്നാണ് കണക്കു കൂട്ടലെന്നും ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ പദ്ധതികളിലാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാർ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.”9 ലക്ഷത്തിൽ താഴെ വോട്ടാണ് പോൾ ചെയ്തിരിക്കുന്നത്. എല്ലാ സ്ഥാനാർഥികളും മൂന്നര ലക്ഷം വോട്ടെങ്കിലും പ്രതീക്ഷിക്കും. അത് കിട്ടുന്നവർ ജയിക്കുകയും ചെയ്യും. നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് കണക്കുകൂട്ടൽ.കൊല്ലത്ത് മാത്രമല്ല, രാജ്യമൊട്ടാകെ ഇതുവരെ നടന്ന രണ്ട് ഘട്ടത്തിലും പോളിങ് വളരെ കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വിപരീതമായതാണ് കാരണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അഞ്ചോ ആറോ മണ്ഡലങ്ങളിലാണ് പോളിങ് 70 കടന്നിരിക്കുന്നത്. അവിടെ പ്രത്യേക സാഹചര്യങ്ങളുണ്ടാവാം. സ്ഥാനാർഥികളെ അനുസരിച്ചും മാറ്റം വരും. ഇവിടെ ഒരു സ്ഥാനാർഥിയുടെ കാര്യത്തിൽ മാത്രമേ ഭരണത്തിന് അനുകൂലമായ തരംഗമുണ്ടായിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...