കാട്ടാക്കടയിലെ വീട്ടമ്മയുടെ മരണം,മകൻ മർദ്ദിച്ചതെന്ന് സംശയം

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂ‌ർ കൂവളശേരി അപ്പു നിവാസിൽ ജയ (58) എന്ന വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒൻപതരയോടെയാണ് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സമീപവാസി ജയയെ തിരക്കി വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്നത് കാണുകയായിരുന്നു. വിളിച്ചിട്ട് അനക്കമില്ലെന്ന് തോന്നിയതോടെ മറ്റ് അയൽക്കാരെ വിവരമറിയിച്ചു. ഈ സമയത്ത് ജയയുടെ മകൻ ബിജു (35) വീട്ടിൽതന്നെയുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മദ്യപാനിയായ ജയയുടെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മർദ്ദനമേറ്റാണോ വീട്ടമ്മ മരിച്ചതെന്നു സംശയിക്കുന്നതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നും ജയയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയയുടെ മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.#kattakada

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...