കുഴല്‍നാടന്‍ വിളിച്ച യോഗത്തില്‍ കുഴല്‍നാടന് വിലക്ക്

മൂവാറ്റുപുഴ : മഴക്കാല നടപടികള്‍ സ്വീകരിക്കാനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പങ്കെടുക്കുന്നത് തടഞ്ഞ് ആര്‍ഡിഒ. എംഎല്‍എയുടെ തന്നെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് അവസാന ദിവസം എംഎല്‍എയെ ആര്‍ഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചുണ്ടിക്കാണിച്ചാണു യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആര്‍ഡിഒ രേഖാമൂലം കത്തു നല്‍കിയത്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാലവര്‍ഷത്തില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴല്‍നാടന്‍ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍, മാത്യു കുഴല്‍നാടനെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം ‘മുകളില്‍’ നിന്ന് ഉണ്ടായി. തുടര്‍ന്ന് ഇന്നലെ കുഴല്‍നാടനെ പങ്കെടുപ്പിക്കാതെ യോഗം നടത്തി. യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതു നിര്‍ഭാഗ്യകരമാണെന്ന് എംഎല്‍എ മാത്യു കുഴല്‍നാടന്‍പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...

നരേന്ദ്ര മോഡി അമേരിക്കയിൽ എത്തി: ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തി....

കൊച്ചിയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കൊച്ചി വിമാനത്താവളത്തിൽ നിന്നും 15 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി....