കെ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങി ഡി. കെ ശിവകുമാർ

തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു. പിന്നാലെ പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ഡി കെ ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം.

കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡി കെ ശിവകുമാറിൻ്റെ വെല്ലുവിളി.

അതിനിടെ ഡികെ ശിവകുമാറിന്റെ പരിപാടിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകർ അഴിച്ചുമാറ്റാൻ ശ്രമിച്ചത് തർക്കങ്ങൾക്കിടയാക്കി. നിരീക്ഷകർ അഴിച്ചുമാറ്റിയ കൊടി തോരണങ്ങൾ പ്രവർത്തകർ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് നീക്കം ചെയ്യാനുള്ള നടപടി ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...