‘കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു, ഭാരത് റൈസ് ഇറക്കിയത് തൃശൂരിൽ മാത്രം’ ; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : കേന്ദ്രത്തിനെതിരെ വിമർശനവുമായി മന്ത്രി ജി ആർ അനിൽ.. ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.. കേന്ദ്ര സെക്രട്ടറിയേറ്റ് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി മാറി.കേന്ദ്രത്തിന്റെ നടപടിക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് വിതരണം ചെയ്യുന്നില്ല. രാജ്യത്ത് എത്തിച്ചത് തൃശൂരിൽ മാത്രമെന്നും ജി ആർ അനിൽ വ്യക്തമാക്കി.
ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോൾ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.
സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...