കേന്ദ്രത്തിലെ ഭരണമാറ്റം കോൺ​ഗ്രസിന്റെ സീറ്റ് എണ്ണിനോക്കി : പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഭരണമാറ്റം വരുക എത്ര സീറ്റ് കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചു എന്നത്‌ എണ്ണിനോക്കിയാണെന്ന് പ്രതിപക്ഷ ഉപനേതാവ്പി കെ കുഞ്ഞാലിക്കുട്ടി .. കോൺഗ്രസിന്റെ സീറ്റ് എണ്ണിനോക്കിയാണ് കേന്ദ്രത്തിൽ ഭരണമാറ്റം വരിക… പാർലമെന്റിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ മുന്നണിയെ സർക്കാർ രൂപീകരിക്കാൻ രാഷ്‌ട്രപതി ക്ഷണിക്കൂ. കോഴിക്കോട് ലോക്സഭാ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി എലത്തൂർ നിയോജകമണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മുന്നണിയിൽ അർധസമ്മതത്തോട് കൂടി നിൽക്കുന്ന ഇവിടുത്തെ ഇടതുമുന്നണിയെ അല്ല മറിച്ചു ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിയുടെ എംപിമാരാണ് ബഹുഭൂരിപക്ഷം പാർലമെന്റിൽ എത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ ഇന്ത്യയെ തകർക്കുന്ന മോദിയുടെ ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് പോകുന്നത് അദ്ദേഹത്തിന് ശക്തി പകരാനായി എം.കെ. രാഘവനെ കോഴിക്കോട് നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്. കേരളത്തിലും ഇന്ത്യയിലാകെയും ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...