കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക്; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിൽ വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. മദ്യം ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്‌സൈസ്‌ വകുപ്പിനെ സമീപിച്ചിരുന്നു. കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. അപേക്ഷ പരിശോധിച്ച എക്സൈസ കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. മദ്യ വിൽപ്പന നടത്തുന്ന ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്ന കച്ചവടമായതിനാൽ അനുമതി ആവശ്യപ്പെട്ട് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്തു നൽകി.
ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തിൽ നിന്നും വലിയതോതിൽ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തിൽ ബെവ്ക്കോ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവിൽപ്പനക്ക് അനുമതിയില്ല. അതിനാൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

റോയൽ എൻഫീൽഡ് സ്‌ക്രാം 440 വിപണിയിൽ. വിലയിൽ പൊള്ളുമോ?

വാഹന പ്രേമികൾ ഏറെ കാത്തിരുന്ന റോയൽ എൻഫീൽഡിന്റെ സ്‌ക്രാം 440 ഇന്ത്യൻ...

മുംബൈയെ അട്ടിമറിച്ചു J&K: രഞ്ജിയിൽ വിജയം 10 വർഷത്തിന് ശേഷം.

10 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ മുംബൈയെ അട്ടിമറിച്ചു ജമ്മു ആൻഡ്...

രവി പിള്ളയ്ക്ക് സ്നേഹാദരം. “രവിപ്രഭ” ഫെബ്രുവരി അഞ്ചിന്.

ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ്...

ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകുന്നു? സൂചനകൾ നൽകി സിദ്ധരാമയ്യ.

കർണാടക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും....