‘ചായ കുടിക്കാം, പൈസ വയനാടിന്’ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് DYFI

കാഞ്ഞങ്ങാട് : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമമായി ഡിവൈഎഫ്ഐയുടെ ചായക്കട… ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായാണ് ചായക്കട ആരംഭിച്ചത് …. ചായ അടിച്ചായിരുന്നു അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം.ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.
നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയിൽ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിൾ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്‌ഐ. ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ നടത്തിയുമാണ് വയനാടിനെ റീബിൽഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകൾ, ജേഴ്സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങൾ സംഭാവന, വിവിധ ചടങ്ങുകളിൽ നിന്ന് വിഹിതം സമാഹരിക്കൽ, പുസ്തക വിൽപ്പന, വഴിയോരക്കച്ചവടം, പലഹാര നിർമാണം, വിൽപ്പന എന്നിവ വഴിയും പണം കണ്ടെത്തും.ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...