ടി.പി. ചന്ദ്രശേഖരന്‍റേത് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം -എൻ. വേണു

വടകര: സി.പി.എം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ടി.പി അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്കോടതി വെറുതെ വിട്ട കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈകോടതി ശിക്ഷിച്ചതും സി.പി.എമ്മാണ് കൃത്യം നടപ്പാക്കിയതെന്നതിന് തെളിവാണ്. തുടരന്വേഷണത്തിൽ ഉന്നതരുടെ പങ്ക് കൂടി വ്യക്തമായിരിക്കുകയാണ്.പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തുള്ളപ്പോൾ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ഇത് സംഘ്പരിവാറിന് ഊർജം പകരുന്നതായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബ്രൂവറി വിവാദം. സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവരം പുറത്ത്

പാലക്കാട് ബ്രൂവറി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌ എന്ന സംസ്ഥാന സർക്കാരിന്റെ...

2026ലും ഇടതിനെ നയിക്കുന്നത് പിണറായി തന്നെ? ധർമ്മടത്ത് എതിരാളി ഈ നേതാവ്

പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ...

പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന്...

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...