ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം

പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. കേസെടുത്താലും എഫ്ഐആ‍ര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

കോൺഗ്രസ്‌ നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂത്ത് കോൺഗ്രസ്‌ നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗിൽ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട്‌ കോട്ടമൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. അതെ സമയം വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടി തുടർപ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശം. രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ നയിക്കും.

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ...

ശിശുക്ഷേമ സമിതിയിൽ കുട്ടിയുടെ മരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്...

ലോക ക്ഷയരോഗ ദിനം; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24...

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...