തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചും എയിംസും ചർച്ചയാക്കി എൽ.ഡി.എഫ്

തിരുവനന്തപുരം: കനത്ത പോരാട്ടം നടക്കുന്ന എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചും എയിംസും ചർച്ചയാക്കി എൽ.ഡി.എഫ്. സിറ്റിങ് എം.പി ശശി തരൂര്‍ കാര്യക്ഷമമായി ഇടപെടാത്തതുകൊണ്ടാണ് ഈ പദ്ധതികൾ വരാത്തതെന്ന് കുറ്റപ്പെടുത്തുന്ന ഇടതു മുന്നണി, കേന്ദ്ര സർക്കാർ എയിംസ് അടക്കമുള്ളവയോട് മുഖംതിരിക്കുന്നുവെന്നു കുറ്റപ്പെടുത്തലും നടത്തുന്നുണ്ട്.
2009ല്‍ ആദ്യം മത്സരിക്കാൻ എത്തിയപ്പോൾ തരൂരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്. യു.പി.എ അധികാരത്തിലിരുന്ന സമയത്ത് പോലും ഹൈക്കോടതി ബെഞ്ചിന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. സിറ്റിങ് എം.പിയായ ശശി തരൂർ ഇതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നും ഇടതു മുന്നണി പ്രചാരണം നടത്തുന്നുണ്ട്.
തരൂരിന്റെ മറ്റൊരു വാഗ്ദാനമായിരുന്നു തിരുവനന്തപുരത്ത് എയിംസ്. മറ്റു പല സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചിട്ടും കേരളത്തിലേക്ക് എത്താത്തത് തരൂരിന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാടുകൾ കൊണ്ടാണെന്നും ഇടതുമുന്നണി പറയുന്നു. താൻ എം.പി ആയിരുന്നപ്പോൾ നടത്തിയ വികസനനേട്ടങ്ങൾ പറഞ്ഞാണ് പന്ന്യന്‍ രവീന്ദ്രന്റെ വോട്ട് പിടുത്തം.
ഹൈക്കോടതി ബെഞ്ചിനുവേണ്ടി പല ശ്രമങ്ങളും നടത്തിയിട്ടും ജുഡിഷ്യറി അടക്കമുള്ളവയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് തരൂരിന്റെ മറുപടി. എയിംസ് തരാത്തത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...

നിർണായക സാക്ഷികൾ മൊഴിമാറ്റി: ചെന്താമരയെ ഭയന്നിട്ടെന്ന് അന്വേഷണ സംഘം.

നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി....

സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ജവാൻ ജീവനൊടുക്കി.

സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം...