‘പറഞ്ഞു തീർക്കേണ്ട പ്രശ്നം വഷളാക്കി’; സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോൺഗ്രസിൽ വിമർശനം. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതൃപ്തി കോൺഗ്രസ് പി.ജെ ജോസഫിനെ അറിയിച്ചു. അതേസമയം, പ്രശ്നപരിഹാര ശ്രമങ്ങൾ തുടങ്ങിയെന്നാണ് ജോസഫ് ഗ്രൂപ്പ് നൽകുന്ന സൂചന. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.പാർട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സജി മഞ്ഞക്കടമ്പിലിന്റെ രാജി. മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതകളാണ് സജിയുടെ രാജിയിൽ കലാശിച്ചത്. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിർന്ന നേതാവാണ് സജി മഞ്ഞക്കടമ്പിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശം. രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ നയിക്കും.

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ...

ശിശുക്ഷേമ സമിതിയിൽ കുട്ടിയുടെ മരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്...

ലോക ക്ഷയരോഗ ദിനം; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24...

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...