പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് അനുകൂലം

ഇസ്ലാമാബാദ് : പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് . വോട്ടെണ്ണൽ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകൾ ഇമ്രാൻ ഖാൻ്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇൻ്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. 266 സീറ്റിൽ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാൻ ഖാനും പാർട്ടിയും അവകാശപ്പെട്ടു.
‘ജനവിധി എതിരാളികൾ അംഗീകരിക്കണം’ എതിരാളികളും സൈന്യവും ചേർന്ന് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികൾ ആഹ്ലാദ പ്രകടനം തുടങ്ങി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ സ്വതന്ത്രർ ആയാണ് പിടിഐ സ്ഥാനാർഥികൾ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്‌റ ബീവിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.

ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്ക് ഇന്നലെ രാവിലെ എട്ടു മുതൽ ആണ് വോട്ടെടുപ്പ് തുടങ്ങിയത്. വ്യാപക അക്രമങ്ങളും 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണവും ഉണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. അക്രമം തടയാനെന്ന പേരിൽ രാജ്യത്താകെ ഇന്റെനെറ്റ്, മൊബൈൽ സേവനങ്ങൾ തടഞ്ഞിരിക്കുകയാണ്. ഭീകര സംഘങ്ങൾ കടന്നുകയറുന്നത് ഒഴിവാക്കാൻ അഫ്ഘാൻ, ഇറാൻ അതിർത്തികൾ തത്കാലത്തേക്ക് അടച്ചു. പല രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യ അവകാശങ്ങൾ തടയപ്പെടുന്നു എന്ന വാർത്തകളിൽ യുഎൻ മനുഷ്യാവകാശ സമിതി ആശങ്ക രേഖപ്പെടുത്തി. വൈകീട്ട് അഞ്ചു മണിക്ക് പോളിംഗ് അവസാനിച്ച ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...