പാ​പ​നാ​ശ​ത്ത് ക​ട​ൽ കരയിലേക്ക് കയറി

വ​ർ​ക്ക​ല: പാ​പ​നാ​ശ​ത്ത് ക​ട​ൽ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​പ​നാ​ശം​തീ​ര​ത്ത്​ പ​ത്ത് മീ​റ്റ​റോ​ളം ക​ട​ൽ ക​യ​റി​യ​ത്. അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ തീ​ര​ത്ത് പ​തി​വി​ൽ ക​വി​ഞ്ഞ തി​ര​ക്കാ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച​ക​ളി​ൽ പാ​പ​നാ​ശം തീ​ര​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ട​ലി​ലി​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും പ​തി​വാ​ണ്. എ​ന്നാ​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പൊ​ലീ​സും ലൈ​ഫ് ഗാ​ർ​ഡു​ക​ളും തീ​ര​ത്തെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തും സ​ഞ്ചാ​രി​ക​ളെ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ച്ച​തും അ​പ​ക​ട​മൊ​ഴി​വാ​ക്കി.
മു​ന്ന​റി​യി​പ്പ് വ​ക​െ​വ​ക്കാ​തെ തീ​ര​ത്തേ​ക്കി​റ​ങ്ങി​യ സ​ഞ്ചാ​രി​ക​ളി​ൽ ചി​ല​രെ ടൂ​റി​സം പൊ​ലീ​സ് തീ​ര​ത്തേ​ക്ക് മ​ട​ക്കി​യ​യ​ച്ചു. വീ​ശി​യ​ടി​ച്ച തി​ര​മാ​ല​ക​ൾ പാ​പ​നാ​ശ​ത്തെ വി​ശാ​ല​മാ​യ തീ​രം മു​ഴു​വ​നും പാ​ഞ്ഞു​ക​യ​റി. തി​ര​യ​ടി ശ​ക്ത​മാ​യ​തോ​ടെ ഇ​ട​വ വെ​റ്റ​ക്ക​ട ബീ​ച്ചി​ൽ ന​ട​ന്നു​വ​ന്ന അ​ന്താ​രാ​ഷ്ട്ര സ​ർ​ഫി​ങ്​ ഫെ​സ്റ്റി​വ​ലി​ന്റെ സ​മാ​പ​ന​സ​മ്മേ​ള​നം​ സ​മീ​പ​ത്തെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ​യാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​രു​പ​ത് മീ​റ്റ​റോ​ളം ക​ട​ൽ ഉ​ൾ​വ​ലി​ഞ്ഞ​ത്​ സ​ഞ്ചാ​രി​ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് ഹരിയാന

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത...

സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ...

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല; അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന്...