പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ഡൽഹി : പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ജൂൺ നാലിനാണ് മൂന്ന് തൊഴിലാളികൾ പാർലമെന്റിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അതീവ സുരക്ഷയുള്ള പാർലമെൻ്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച പാർലമെൻ്റ് ഹൗസിൻ്റെ ഫ്ലാപ്പ് ഗേറ്റ് ഭാ​ഗത്ത് സുരക്ഷാ പരിശോധനയ്ക്കായി ക്യൂവിൽ നിൽക്കുമ്പോൾ ഇവർ കാണിച്ച ആധാർ കാർഡുകൾ സംബന്ധിച്ച് സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മൂവരെയും തടഞ്ഞുവച്ചു.തുടർന്ന് ഇവ വിശദപരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ആധാർ കാർഡുകൾ വ്യാജമാണെന്ന് മനസിലാവുകയും പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...