പ്രജ്വൽ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും; യുഎഇയിലേക്ക് കടന്നതായി സൂചന

ഡൽഹി: ലൈംഗിക പീഡന കേസുകളിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. പ്രജ്വൽ നിലവിൽ യുഎഇയില്‍ ഉണ്ടെന്നാണ് സൂചന. മുൻകൂർ ജാമ്യഹരജി കോടതി തള്ളിയതോടെ ഇന്ത്യയിൽ എത്തിയാലുടനെ പ്രജ്വലിനെ അറസ്റ്റ് ചെയ്തേക്കും. പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാര സ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ജെഡിഎസ് യോഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജ്വലിന്റെ മടക്കം.ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്.പുട്ടരാജുവാണ് പ്രജ്വൽ ഉടൻ കീഴടങ്ങുമെന്ന് അന്വേഷണസംഘത്തെ അറിയിച്ചത്. അതിനിടെ, പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്റർപോളിനെ സമീപിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശം. രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ നയിക്കും.

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ...

ശിശുക്ഷേമ സമിതിയിൽ കുട്ടിയുടെ മരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്...

ലോക ക്ഷയരോഗ ദിനം; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24...

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...