പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ സമാനമനസ്‌കരെയും ഒപ്പംകൂട്ടുമെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എ.എ നടപ്പാക്കുന്നത് വർഗീയ അജണ്ടയോടെയാണ്. അതു കേരളത്തിൽ നടപ്പാകില്ല. സി.എ.എ പ്രക്ഷോഭത്തിൽ മുസ്‌ലിം ലീഗ് മാത്രമല്ല, സഹകരിക്കാവുന്ന എല്ലാവരുമായും സഹകരിക്കും. ആരെയും മാറ്റിനിർത്തില്ല- ഗോവിന്ദൻ വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനും സി.പി.ഐക്കും പണം കിട്ടിയിട്ടില്ല എന്ന വാർത്ത ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോർപറേറ്റുകളുടെ പണം ബോണ്ട് വഴി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് സി.പി.എം. ബോണ്ടിനെതിരെ സുപ്രിംകോടതിയെ സമീപിച്ച പാർട്ടിയാണ് സി.പി.എമ്മെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയിലും അദ്ദേഹം വിശദീകരണം നൽകി. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ ഇ.പിയുടെ വാക്കുകൾ വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇ.പി തന്നെ മറുപടി നൽകും. അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ക്രിസ്‍ത്തൂസ് റക്സ് ചാപ്പലിന്റെയും കോർപ്പുസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലിന്റെയും വെഞ്ചരിപ്പുകർമ്മം നിർവഹിച്ചു

തിരുവനന്തപുരം: മാദ്രെ ദെ ദേവൂസ് വെട്ടുകാട് പുതുതായി നിർമ്മാണം പൂർത്തീകരിച്ച ക്രിസ്‍ത്തൂസ്...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് ഹരിയാന

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത...

സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ...

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും...