ബാ​ഗിൽ ബോംബെന്ന് തമാശ വിമാനം വൈകിയത് 2 മണിക്കൂർ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാ​ഗിൽ ബോംബെന്ന് പറഞ്ഞയാൾ പിടിയിൽ…തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. പിരശോധനയ്ക്കിടെ ബാ​ഗിൽ എന്താണെന്ന് ഉദ്യോ​ഗസ്ഥർ ചോദിച്ചത് ഇഷ്ടപ്പെടാത്തത് മൂലമാണ് ബോംബാണെന്ന് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു… താൻ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം … സംഭവത്തെതുടർന്ന് വിമാനം രണ്ട് മണക്കൂർ വൈകി… ബാ​ഗിൽ ബോംബാണെന്ന് ആവർത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. തായ് എയർലൈൻസിൽ തായ്ലാൻറിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. മൂന്ന് മാസത്തിനിടയിൽ വ്യാജ ബോംബ് ഭീഷണിയിൽ മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രജനീകാന്ത് നല്ല നടനാണോ എന്നറിയില്ല; വൈറലായി സംവിധായകന്റെ വാക്കുകൾ

രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല...

വന്യജീവി ആക്രമണം.. ജനവാസമേഖല മൃ​ഗങ്ങൾ കൈയ്യടക്കുന്നതിന് പിന്നിൽ?

മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ...

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...