ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, വിജയം ഉറപ്പിച്ച് അമിത് ഷാ

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി എന്നും അദ്ദേഹം പറഞ്ഞു.. കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെൻഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. അസം, ബംഗാൾ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ വലിയ വിജയം ബിജെപിയും എൻഡിഎയും നേടും. ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടിയാൽ ബിജെപി സംവരണം നിർത്തുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്.
കോൺഗ്രസ് തെറ്റായ പ്രചാരണം നിർത്തണം. ബിജെപി സംവരണം നിർത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾ സത്യം അറിയണം. വ്യാജ വിഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോൺഗ്രസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ​ഗാന്ധിയാണ് വ്യാജ വിഡിയോ പ്രചാരണത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബ്രൂവറി വിവാദം. സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവരം പുറത്ത്

പാലക്കാട് ബ്രൂവറി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌ എന്ന സംസ്ഥാന സർക്കാരിന്റെ...

2026ലും ഇടതിനെ നയിക്കുന്നത് പിണറായി തന്നെ? ധർമ്മടത്ത് എതിരാളി ഈ നേതാവ്

പ്രായപരിധി മാനദണ്ഡത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ ഇളവുണ്ടായേക്കില്ല. 75 വയസ്സ് തികഞ്ഞവർ...

പി വി അൻവറിന് തിരിച്ചടി! കോൺഗ്രസ്‌ പ്രവേശനം പാളുന്നു?

പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന്...

ആർ ജി കർ മെഡിക്കൽ കോളേജ് ബലാസംഗക്കൊല: പ്രതിക്ക് ജീവപര്യന്തം

ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ്...