മകൻ പൊലീസ് കസ്റ്റഡിയിലെന്ന് വ്യാജ സന്ദേശം പണം തട്ടിപ്പിന്റെ പുതിയ രീതി

കോ​ട്ട​യം: ‘നി​ങ്ങ​ളു​ടെ മ​ക​ൻ ഒ​രു കേ​സി​ൽ​പെ​ട്ടു. പ​ത്ര​ത്തി​ൽ പ​ട​വും വാ​ർ​ത്ത​യും വ​രും. ഒ​ഴി​വാ​ക്കാ​ൻ എ​ന്തു​ചെ​യ്യാ​ൻ പ​റ്റും’ എ​ന്നു​ചോ​ദി​ച്ച്​ നി​ങ്ങ​​ളെ​ത്തേ​ടി സ​ന്ദേ​ശ​മോ വി​ളി​യോ വ​ന്നാ​ൽ തി​രി​ച്ച​റി​യു​ക. അ​ത്​ പു​തി​യ ത​രം ത​ട്ടി​പ്പാ​ണ്. പ​രി​​ഭ്രാ​ന്ത​രാ​യ നി​ങ്ങ​ൾ അ​വ​ർ ചോ​ദി​ക്കു​ന്ന പ​ണം ന​ൽ​കും​മു​മ്പ്​ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ ശ്ര​മി​ക്കു​ക.
ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മു​ൻ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ്​ ത​ട്ടി​പ്പു​സം​ഘം ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ മ​ക​ൻ അ​സ​മി​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യെ​ന്നും ര​ക്ഷി​ക്കാ​ൻ എ​ന്തു​ചെ​യ്യാ​ൻ പ​റ്റു​മെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം.
അ​സ​മി​ൽ പൊ​ലീ​സ്​ പി​ടി​യി​ലാ​ണെ​ന്നു പ​റ​ഞ്ഞ മ​ക​ൻ കൂ​​ടെ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പി​താ​വ്​ ത​ട്ടി​പ്പി​നി​ര​യാ​യി​ല്ല. വ​യ​നാ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ഫോ​ണി​ൽ വാ​ട്​​സ്​ അ​പ്​ വി​ളി​വ​ന്ന​ത്.
ഡി.​പി​യി​ൽ പൊ​ലീ​സ്​ വേ​ഷ​ത്തി​ലു​ള്ള ആ​ളെ​യാ​ണ്​ ക​ണ്ട​ത്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ആ​രോ ആ​ണെ​ന്നു ക​രു​തി കാ​ൾ എ​ടു​ത്തു. അ​സ​മി​ലെ ഒ​രു സ്​​റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ ആ​ണെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ഹി​ന്ദി​യി​ലാ​യി​രു​ന്നു സം​സാ​രം. ‘നി​ങ്ങ​ളു​ടെ മ​ക​ൻ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ഞ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ട്. സി.​ബി.​ഐ​ക്ക്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. നാ​ള​ത്തെ പ​ത്ര​ത്തി​ൽ മ​ക​ന്‍റെ പ​ട​വും വാ​ർ​ത്ത​യും വ​രും. മ​ക​നെ ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക്​ എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യും’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം.
മ​ക​ൻ വാ​ഹ​ന​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ധൈ​ര്യ​ത്തി​ൽ എ​ന്താ​ണെ​ന്നു വെ​ച്ചാ​ൽ ചെ​യ്തോ എ​ന്ന്​ മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ ഫോ​ൺ ക​ട്ടാ​യി. ട്രൂ​കോ​ള​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പാ​കി​സ്​​താ​ൻ ന​മ്പ​ർ ആ​ണ്​ കാ​ണി​ക്കു​ന്ന​ത്.
സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ക്കാ​ത്ത​തി​നാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. സം​ഭ​വം മ​റ്റു പ​ല​രോ​ടും പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത്.
വി​ശ്വ​സി​പ്പി​ക്കാ​ൻ അ​വ​ർ എ.​ഐ സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ മ​ക​ന്‍റെ ഫോ​ട്ടോ കാ​ണി​ക്കു​ക​യും ശ​ബ്​​ദം കേ​ൾ​പ്പി​ച്ചെ​ന്നു​മി​രി​ക്കും. മ​ക്ക​ൾ പു​റ​ത്ത്​ പ​ഠി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ ഇ​ത്​ വി​ശ്വ​സി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...

നിർണായക സാക്ഷികൾ മൊഴിമാറ്റി: ചെന്താമരയെ ഭയന്നിട്ടെന്ന് അന്വേഷണ സംഘം.

നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി....

സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ജവാൻ ജീവനൊടുക്കി.

സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം...