മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്തു; കോൺഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ ഒരു വർഷത്തോളമുള്ള പെൻഷൻ തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 ഒക്ടോബർ മുതൽ പെൻഷന് വീട്ടിൽ ലഭിച്ചിട്ടുമില്ല. മെംബർക്കെതിരേ നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...

നരേന്ദ്ര മോഡി അമേരിക്കയിൽ എത്തി: ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തി....

കൊച്ചിയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കൊച്ചി വിമാനത്താവളത്തിൽ നിന്നും 15 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി....