മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; 9,944 സീറ്റുകളുടെ കുറവ്

കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകൾ പുറത്ത്. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്.
16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000ത്തിലധികം സീറ്റുകളുടെ കുറവ്. പുതിയ ബാച്ചുകൾ അനുവദിക്കുകയാണെങ്കിൽ 200ലധികം ബാച്ചുകൾ മലപ്പുറത്ത് മാത്രം അനുവദിക്കേണ്ടി വരും. പാലക്കാടും കോഴിക്കോടും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. എന്നാൽ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട് 8,139 പേർ സീറ്റിനപേക്ഷിച്ചിട്ടുണ്ടെങ്കിലും 3712 സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കോഴിക്കോട്ട് 7,192 അപേക്ഷകർക്കായി 4888 സീറ്റുകളും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...