മഴ കനക്കുന്നു: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ഭാ​ഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. തൃശ്ശൂർ ചെമ്പുക്കാവിൽ വീട്ടുവളപ്പിൽ നിന്ന് തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ഇതിനെ തുടർന്ന് ചെമ്പുക്കാവ് പള്ളി മൂല റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വയനാട് മീനങ്ങാടി അമ്പലപ്പടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. ഫയർഫോഴ്സ് സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു. മലപ്പുറം മഞ്ചേരിയിൽ പയ്യനാട് ക്വാറി കുളത്തിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സ്കൂമ്പാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡിഷ സ്വദേശിയായ ദിഷക്ക് മാണ്ഡ്യക ( 21) യാണ് കുളത്തിൽ വീണ് മരണപ്പെട്ടത്.

പാലക്കാട് മംഗലംഡാം വ്യാപാര ഭവൻ്റെ മുകളിൽ കൂറ്റൻ മരം വീണ് കെട്ടിടം തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സമീപത്തെ വീടുങ്ങൾക്കും നാശനഷ്ടങ്ങളുണ്ട്. ഈ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി.

കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തി. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായാണ് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെൻറീമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂവാറ്റുപുഴ തൊടുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ അതിശക്തമായ മഴയാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന നാല് സ്‌കൂളുകൾക്ക് അവധി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി

ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി...

‘തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ

കണ്ണൂർ: ചുമതലയിൽ മാറ്റം വേണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ. കോന്നി...

‘പരാതി കേൾക്കാൻ പാർ‍ട്ടി തയ്യാറായില്ല’; ദിവ്യ അതൃപ്തിയിൽ

കണ്ണൂർ: സിപിഎം പാർട്ടി നേതൃത്വം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച്...

സ്വർണവില നേരിയ തോതിൽ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680...