മുട്ടിൽ മരംമുറി; ഡിവൈ.എസ്.പി. റിപ്പോർട്ട്

മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന.

കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ തുടരുന്നത് കേസിൻ്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ സൂചന.

അന്നത്തെ വയനാട് കളക്‌ടറായിരുന്ന അദീല അബ്ദുള്ളയുടെ മൊഴിയെടുത്തില്ലെന്ന പ്രേപ്രാസിക്യൂട്ടറുടെ ആരോപണം ശരിയല്ല.തെളിവുകളില്ലാത്തതിനാൽ അദീല അബ്ദുള്ളയെ ഈ ഘട്ടത്തിൽ പ്രതിചേർക്കുക സാധ്യമല്ല. കേസിലെ എല്ലാ കാര്യങ്ങളും സൂക്ഷ്മ‌മായി പരിശോധിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതികളെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകൾ കുറ്റപത്രത്തിലുണ്ട്. ചുമത്തിയ വകുപ്പുകൾ നിലനിൽക്കും.

1964-ലെ ഭൂപതിവ് ചട്ടം നിലവിൽവന്നശേഷം നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാനുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവിലാണ് അഗസ്റ്റിൻ സഹോദരങ്ങൾ സർക്കാരിലേക്ക് നിക്ഷിപ്ത‌മായ 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. മാത്രമല്ല, അനധികൃതമായി മുറിച്ച മരങ്ങൾക്ക് നൂറുമുതൽ 570 വർഷംവരെ പഴക്കമുണ്ട്. അതുകൊണ്ട് സർക്കാർ ഉത്തരവുണ്ടെന്ന വാദം നിലനിൽക്കില്ല. ഡി.എൻ.എ. റിപ്പോർട്ടുതന്നെ പ്രതികൾക്ക് നേരേയുള്ള പ്രധാന തെളിവാണ്.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...