മുനിസിപ്പാലിറ്റി വളഞ്ഞു യൂത്ത് കോൺഗ്രസ്; ഇടത് കൗൺസിലറെ സംരക്ഷിച്ച് പോലീസ്

നവീൽ നിലമ്പൂർ

കരുവമ്പ്രം ശ്രീ വിഷ്ണു – കരിങ്കാളികാവ്‌ ക്ഷേത്രത്തിൽ നിന്ന് വ്യാജ രേഖ ചമച്ചതിന് ദേവസ്വം ബോർഡ് പിരിച്ചു വിട്ട ഇടത് കൗൺസിലർ വിശ്വനാഥനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പാലിറ്റിയിൽ തടഞ്ഞു.
തുടർന്ന് പോലീസ് സംരക്ഷണം ഉപയോഗിച്ച് സ്വന്തം വാഹനം പോലും ഉപേക്ഷിച്ച് മുനിസിപ്പാലിറ്റിയുടെ പുറകിലൂടെ കൗൺസിലർ ഓടി രക്ഷപ്പെടുകയായിരുന്നു. വൈകീട്ട് 3 മണിയോടെ കൗൺസിൽ യോഗം ആരംഭിക്കുമ്പോൾ തന്നെ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നിട്ടും കൗൺസിൽ ഹാളിൽ വിശ്വനാഥൻ തുടരുന്നതറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുൻസിപ്പാലിറ്റി കവാടത്തിൽ പ്രതിഷേധം തീർക്കുകയായിരുന്നു.

വഞ്ചനാ കുറ്റത്തിനും വ്യാജ രേഖ ചമച്ചതിനുമായി മലബാർ ദേവസ്വം ബോർഡ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ ജനുവരി 24 ന് വിശ്വനാഥനെതിരെ പരാതി നൽകിയിരുന്നു. ഫെബ്രുവരി 2 ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നാളിന്നു വരെയായി കേസെടുക്കാനോ അന്വേഷണം ആരംഭിക്കാനോ പോലീസ് തയ്യാറായിട്ടില്ല. ക്ഷേത്ര സ്വത്ത് അപഹരിച്ചതിനു ശിക്ഷിക്കപ്പെട്ട വെക്തി ഇപ്പോഴും കൗൺസിലർ സ്ഥാനത്ത് തുടരുന്നത് സി പി എം – പോലീസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ സംരക്ഷണം മൂലമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വിശ്വനാഥനെതിരെ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.

പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ , രാജു ചീരുക്കുഴിയിൽ , രോഹിത്ത് പയ്യനാട് , മുനവ്വർ പാലായി , സജിൽ , റിൻഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...