മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായതിൽ നിർണായകം

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട
കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെയും കേസെടുത്തിരുന്നു. എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഇരുവർക്കുമെതിരെയുളളത്.
യദുവിൻറെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്ഐആറിലുമുണ്ടായിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎൽഎ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറിലുണ്ട്. കോടതിയിൽ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങൾ അങ്ങനെ തന്നെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

റോയൽ എൻഫീൽഡ് സ്‌ക്രാം 440 വിപണിയിൽ. വിലയിൽ പൊള്ളുമോ?

വാഹന പ്രേമികൾ ഏറെ കാത്തിരുന്ന റോയൽ എൻഫീൽഡിന്റെ സ്‌ക്രാം 440 ഇന്ത്യൻ...

മുംബൈയെ അട്ടിമറിച്ചു J&K: രഞ്ജിയിൽ വിജയം 10 വർഷത്തിന് ശേഷം.

10 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ മുംബൈയെ അട്ടിമറിച്ചു ജമ്മു ആൻഡ്...

രവി പിള്ളയ്ക്ക് സ്നേഹാദരം. “രവിപ്രഭ” ഫെബ്രുവരി അഞ്ചിന്.

ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ്...

ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകുന്നു? സൂചനകൾ നൽകി സിദ്ധരാമയ്യ.

കർണാടക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും....