മോക് പോളിങ്ങിനിടെ ബിജെപി സ്ഥാനാർഥിക്ക് അഞ്ച് വോട്ട്: പ്രിസൈഡിങ് ഓഫീസർക്ക് സസ്‌പെൻഷൻ

അസം: അസമിൽ പ്രിസൈഡിങ് ഓഫീസർക്ക് സസ്‌പെൻഷൻ… മോക് പോളിങ്ങിലിടെ ബിജെപി സ്ഥാനാർഥിക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് സസ്പെൻഷൻ.. അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസർ നസ്രുൾ ഹഖ് തപദാറിനെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തത്.
ഏപ്രിൽ 26 ന് ആയിരുന്നു മണ്ഡലത്തിൽ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി നടന്ന മോക് പോളിങ്ങിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പോളിങ് ബൂത്തിലേക്ക് ആരും മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ്. ഇത് നടപ്പിലാക്കാതിരുന്നതിനെ തുടർന്നാണ് കടുത്ത അശ്രദ്ധയും കൃത്യവിലോപവും ആരോപിച്ച് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...