മോദിക്ക് മറുപടി നൽകുന്ന തുറന്ന കത്തുമായി ഖാർഗെ

ഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണവേദികളിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗങ്ങൾക്ക് മറുപടിയായി തുറന്ന കത്തെഴുതി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ …സമൂഹമാധ്യമമായ എക്സിലൂടെ കോൺഗ്രസ് ഖാർഗെയുടെ കത്ത് പങ്കുവച്ചു. എൻ.ഡി.എ സ്ഥാനാർഥികൾ വോട്ടർമാരെ കാണുന്നതിന് മുന്നോടിയായി മോദി അയച്ച സന്ദേശത്തിന് മറുപടി പോലെയാണ് ഖാർഗെ കത്തെഴുതിയത്. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി’ എന്ന് അഭിസംബോധനം ചെയ്ത് തുടങ്ങിയ കത്തിൽ, മോദി പരാമർശിച്ച എല്ലാ കാര്യങ്ങളും ഇഴകീറി മുറിച്ച് മറുപടി നൽകിയിട്ടുണ്ട്.
‘സ്ഥാനാർഥികൾക്കെഴുതിയ കത്തിലെ ശൈലിയും പ്രയോഗവുമൊന്നും പ്രധാന മന്ത്രിയുടെ ഓഫിസിന് ചേർന്നതല്ല. താങ്കളുടെ പ്രസംഗത്തിൽ പറഞ്ഞ നുണകൾ ജനങ്ങൾ ഉൾക്കൊള്ളാത്തതു കൊണ്ട് സ്ഥാനാർഥികൾ വഴി നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്നതായാണ് മനസ്സിലായത്. ഒരു നുണ ആയിരം തവണ ആവർത്തിച്ച് പറഞ്ഞാലും സത്യമാകില്ല’- ഖാർഗെ കത്തിൽ പരാമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രജനീകാന്ത് നല്ല നടനാണോ എന്നറിയില്ല; വൈറലായി സംവിധായകന്റെ വാക്കുകൾ

രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല...

വന്യജീവി ആക്രമണം.. ജനവാസമേഖല മൃ​ഗങ്ങൾ കൈയ്യടക്കുന്നതിന് പിന്നിൽ?

മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ...

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...