മോദി മന്ത്രിസഭയിലേക്ക് കൂടുതൽ വനിതകൾക്ക് പരിഗണന; TDP മന്ത്രിമാരിൽ ധാരണ

നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് കൂടുതൽ വനിതകൾക്ക് പരിഗണന. ബൻസുരി സ്വരാജ്, ഡോ.ലത വാങ്കടേ, സാവിത്രി താക്കൂർ എന്നിവർ മന്ത്രിമാരാകും. മൂന്നാം മോദി സർക്കാരിലെ തെലുഗുദേശം പ്രതിനിധികളുടെ കാര്യത്തിൽ ധാരണയായി. ശ്രീകാകുളം മണ്ഡലത്തിൽ ജയിച്ച കിഞ്ചരപ്പു റാം മോഹൻ നായിഡു ക്യാബിനറ്റ് മന്ത്രിയാകും. ടിഡിപിയിലെ പെമ്മസാനി ചന്ദ്രശേഖർ, വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി എന്നിവർ സഹമന്ത്രിമാരാകും. നാലാം മന്ത്രിയുണ്ടെങ്കിൽ ഡി പ്രസാദ റാവു, ടി കൃഷ്ണ പ്രസാദ് എന്നിവരിൽ ഒരാൾ മന്ത്രിയാകും. മുൻ ലോക്‌സഭാ സ്പീക്കറുടെ മകൻ ജിഎം ഹരിഷ് ബാലയോഗി ഡെപ്യൂട്ടി സ്പീക്കറാകും. ഞായറാഴ്ച വൈകിട്ടാണ് മൂന്നാം മോദി സർക്കാർ അധികാരമേൽക്കുക. മോദിക്കൊപ്പം 57 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, തൃശ്ശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തും. പാർട്ടി തീരുമാനിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...