​രഞ്ജിത്ത് അന്വേഷണം നേരിടണം ; നടി ഉഷ ഹസീന

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്, ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന. ദുരനുഭം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്. സംവിധായകൻ രഞ്ജിത് വലിയ പദവിയിലിരിക്കുന്നയാളാണ്. എന്നാൽ ആരോപണം വന്നാൽ അദ്ദേഹം അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു.

പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

അതേസമയം, രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര പ്രതികരിച്ചു. പാലേരി മാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി തളളി. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...