രഹസ്യവിവരം: ഓട്ടോറിക്ഷയിൽ എത്തിയ യുവാവിനെ തടഞ്ഞ് പരിശോധന, പിടികൂടിയത് 63 കുപ്പി മദ്യം

മലപ്പുറം : ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. സംഭവത്തിൽ മാത്തഞ്ചേരിമാട് സ്വദേശി ദീപേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്‌. അസി.എക്സൈസ് ഇൻസ്പെക്‌ടർ പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് ദീപേഷിനെ പിടികൂടിയത്. ബീവറേജസ് കോർപ്പറേഷൻ്റെ വിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങി ശേഷം പറമ്പിൽ പീടിക, വരപ്പാറ, പുകയൂർ, തോട്ടശ്ശേരിയറ എന്നിവിടങ്ങളിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്നതാണ് മദ്യം. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പറമ്പിൽ പീടികയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. അസി.എക്സൈസ് ഇൻസ്പെകർ പി. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ദീപേഷിന്റെ പേരിൽ നിരവധി അബ്‌കാരി കേസുകൾ നിലവിലുണ്ടെന്നും എക്സൈസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘നാൻ ആണയിട്ടാൽ…..’: വിജയ് തന്നെ ഇനി ‘ജന നായകൻ’

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന തമിഴിലെ ദളപതി വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമാണ്...

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...