വീണയുടെ എക്സാലോജിക് വിവാദം തിരിച്ചടിയാകുമെന്ന് സംശയം ? വിശദീകരണത്തിന് പാർട്ടി കേഡറുകൾ

തിരുവനന്തപുരം : എക്സാലോജിക് വിവാദത്തിൽ വിശദീകരണത്തിന് പാർട്ടി കേഡറുകളെ സജ്ജമാക്കി സിപിഐഎം… ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നീക്കം .. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്. ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകൾക്ക് വരെ ശിൽപശാലകളിൽ ഇടമുണ്ടെന്നിരിക്കെ എന്തുകൊണ്ട് വീണ വിജയന് മാത്രം ഇത്ര പരിഗണന എന്ന ചോദ്യം പ്രതിനിധികളിൽ പലരും ഉന്നയിക്കുന്നുമുണ്ട്.
”കോടിയേരിയുടെ മക്കൾക്ക് കിട്ടാത്ത പരിഗണന മാസപ്പടി വിവാദത്തിൽ വീണ വിജയന് കിട്ടുന്നതെങ്ങനെ എന്ന് ജനം ചോദിച്ചാൽ എന്ത് പറയണം? കരിമണൽ കമ്പനിയുമായി എക്സാലോജിക്കിന്‍റെ ഇടപാടെന്താണ് ? ആദായ നികുതി ഇന്‍റിംഗ് സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് മുതൽ വീണ വിജയനെതിരെ ഒടുവിലത്തെ എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ സാങ്കേതികത എങ്ങനെ വിശദീകരിക്കണം”?സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ശിൽപശാലയിൽ സംസാരിക്കുന്നതെങ്കിൽ ചോദ്യം ഉയരും മുൻപെ വിവാദം വിശദീകരിച്ചാണ് തുടങ്ങുന്നത്. എല്ലാം രാഷ്ട്രീയ പ്രേരിതം , മാസപ്പടി എന്ന വാക്ക് മാധ്യമ സൃഷ്ടി. എക്സാലോജികും കരിമണൽ കമ്പനിയും തമ്മിലെ ഇടപാടിൽ ആദായ നികുതി കണക്കുകളിൽ മാത്രമാണ് തര്‍ക്കമെന്ന സാങ്കേതികതയിൽ ഊന്നിയാണ് വിശദീകരണം അത്രയും. വീണക്കെതിരായ അന്വേഷണം മുറുകുകയും പാർട്ടി അനുഭാവികൾക്കിടയിൽ തന്നെ സംശയങ്ങളും ഉയരുകയും ചെയ്യുമ്പോഴാണ് വിശദീകരണം. മയക്ക് മരുന്ന് ഇടപാട് സംബന്ധിച്ച കേസിൽ പാര്‍ട്ടി ഇടപെടലിന് പരിമിതിയുണ്ടെന്നും അതാണ് കോടിയേരിയുടെ മക്കൾക്കെതിരായ കേസിൽ സംഭവിച്ചതെന്നും നേതാക്കൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...