ഷെയ്ഖ് ഹസീനയെ വിട്ട് നൽകണമെന്ന് ബം​ഗ്ലാദേശ്

ധാക്ക: ബം​ഗ്ലാദേശ് മുൻപ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. വധക്കേസിൽ വിചാരണ തുടരുന്നതുമായി ബന്ധപ്പെട്ടാണ് ബം​ഗ്ലാദേശ് ആവശ്യം ഉന്നയിച്ചത്..സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന രാജിവച്ച് ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ചര്‍ച്ച നടത്തുമെന്ന് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലില്‍ ബംഗ്ലാദേശ് അപേക്ഷ നല്‍കും. രാജ്യത്തുടനീളം നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പൊലിസ് ഷെയ്ഖ് ഹസീനയുടെ അറിവോടെ വിദ്യാര്‍ഥി നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹസീന സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭത്തില്‍ 1000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...