സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം ഉണ്ടായേക്കും ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനം ഉണ്ടായേക്കും.ഈ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു.

ജൂൺ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്. #weather #orange alert

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...

നിർണായക സാക്ഷികൾ മൊഴിമാറ്റി: ചെന്താമരയെ ഭയന്നിട്ടെന്ന് അന്വേഷണ സംഘം.

നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി....

സഹപ്രവർത്തകരെ വെടിവച്ചുകൊന്ന ശേഷം സി ആർ പി എഫ് ജവാൻ ജീവനൊടുക്കി.

സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം...