സമസ്ത, ലീഗ് വോട്ടിനും പുറമെ മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടും ലീഗിന്; എം.കെ മുനീർ

കോഴിക്കോട്: പൊന്നാനി ഉൾപ്പടെയുള്ള ​ലോക്സഭാ മണ്ഡലങ്ങളിൽ സമസ്‍ത വോട്ട് ലീഗിന് നഷ്ടമാവില്ലെന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ.ലോക്സഭാ തെഞ്ഞെടുപ്പിന്റെ ​പ്രാധാന്യം പണ്ഡിതർ തിരിച്ചറിയുമെന്നും മുനീർ. സമസ്ത വോട്ടും ലീഗ് വോട്ടിനും പുറമെ മാർക്സിസ്റ്റ് പാർട്ടിയുടെ കേഡർവോട്ടും ലീഗിന് ലഭിക്കും. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരെല്ലാം ഒരു ദേശീയ രാഷ്ട്രിയത്തെ മുന്നിൽ കാണും. ബുദ്ധി ശൂന്യരായിട്ടുള്ള ആൾക്കാരല്ലല്ലോ ആരും.

ഇന്ത്യയിൽ ബി.ജെ.പിയാണോ വേണ്ടത് അതോ ബി.ജെ.പിക്ക് ബദലായി നിൽക്കുന്ന കോൺഗ്രസ് മുന്നണിയാണോ വേണ്ടതെന്ന് അവർ നോക്കില്ലേ എന്നും ​അദ്ദേഹം പറഞ്ഞു. കെ എസ് ഹംസ പൊന്നാനിയില്‍ ഒരു ചലനവും സൃഷ്ടിക്കില്ല.ഹംസയുടെ സ്ഥാനാർഥിത്വം മൂലം സി പി എം കേഡർ വോട്ടുവരെ യുഡിഎഫിന് കിട്ടും.

സി.എ.എയിലെ കോ​ൺഗ്രസ് നിലപാട് അമിത്ഷാക്ക് മനസിലായിട്ടും പിണറായി വിജയന് മനസിലായിട്ടില്ലെന്നും രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ നിലപാടുകൾ തുറന്നു പറയുന്നു. അതിന് അമിത് ഷാ അടക്കമുള്ളവർ മറുപടി നൽകുന്നുണ്ട് അദ്ദേഹത്തിന് മനസിലായിട്ടും പിണറായി വിജയന് മനസിലാകുന്നില്ലെനും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രിയ പദവി നില നിർത്താൻ വേണ്ടി മാത്രമാണ് ഇക്കുറി സി.പി.എം മത്സരിക്കുന്നതെന്നും മുനീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് ഹരിയാന

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത...

സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ...

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല; അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന്...