‘സവർക്കർക്കായി’ അച്ഛന്റെ സ്വത്ത് വിറ്റു, ഭാരം 60 കിലോ വരെ കുറച്ചു : രൺദീപ് ഹൂഡ

സവർക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിർമ്മിക്കാൻ സ്വത്തുക്കൾ വരെ വിൽക്കേണ്ടി വന്നുവെന്ന് ചിത്രത്തിൻറെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
സിനിമയ്ക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് നടൻ രൺദീപ് ഹൂഡ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമാതാവിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ഈ ചിത്രം റിലീസ് ചെയ്യാനാണ് ഞാൻ ആദ്യം ആഗ്രഹിച്ചത്. തുടർന്ന്, ജനുവരി 26 ന് റിലീസ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.സവർക്കറുടെ കഥാപാത്രത്തിന് വേണ്ടി ഭാരം 60 കിലോഗ്രം വരെ കുറച്ചു. സിനിമ നീണ്ടു പോയതിനാൽ വളരെക്കാലം ഭാരം കുറച്ചു തന്നെ ജീവിക്കേണ്ടിവന്നു. ശരിയായി ഭക്ഷണമില്ലാതെ, വെള്ളവും കട്ടൻ കാപ്പിയും ഗ്രീൻ ടീയും കുടിച്ചാണ് സിനിമ ചെയ്തത്.ഭക്ഷണ ശീലങ്ങളിലെ മാറ്റം ഉറക്ക പ്രശ്‌നങ്ങളിലേക്ക് നയിച്ചു, ക്ഷീണം കാരണം സെറ്റിൽ വീണുപോയിട്ടുണ്ട്. കുതിരപ്പുറത്ത് കയറുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതും ലിഗമെൻറുകൾക്ക് പ്രശ്നമുണ്ടായതും രൺദീപ് പറഞ്ഞു.ഞാൻ എൻറെ എല്ലാ ശ്രമങ്ങളും നടത്തി. അതിലേക്ക് പക്ഷേ അത് നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അവർക്ക് ഒരു സിനിമ ചെയ്യണമെന്നേയുള്ളു.ഞാൻ ഒരു സംവിധായകൻറെ കപ്പാസിറ്റിയിൽ വന്നപ്പോൾ ഇനിക്ക് ആ നിലവാരം മതിയാകുമായിരുന്നില്ല. അതിനാൽ, സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നുവെന്നും രൺദീപ് ഹൂഡ പറഞ്ഞു. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എൻറെ അച്ഛൻ എനിക്ക് വേണ്ടി മുംബൈയിൽ കുറച്ച് സ്വത്തുക്കൾ വാങ്ങിയിരുന്നു. ഈ സിനിമയ്‌ക്കായി ഞാൻ അതെല്ലാം വിറ്റു. ഈ ചിത്രത്തിൻറെ നിർമ്മാണം ഒരിക്കലും മുടങ്ങരുതെന്ന് ഞാൻ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല” രൺദീപ് ഹൂഡ പ്രമുഖ മാധ്യമത്തോട് തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടകീയമായി രാജ്യസഭ; കോൺഗ്രസ് എംപിയുടെ സീറ്റിൽ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം

ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ...

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....