സാരിയേക്കാൾ ഇഷ്ടം സൽവാർ കമ്മീസിനോട് ; ശശി തരൂർ

സാരിയെ ഏറെ സ്നേഹിച്ചിരുന്ന കേരളത്തിൽ ഇന്ന് സൽവാർ കമ്മീസിന് പ്രചാരം ഏറുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു . ഇന്ത്യ സഖ്യത്തിന് വേണ്ടി പഞ്ചാബിലും ചണ്ഡീഗഢിലും നടത്തിയ പ്രചാരണത്തിനിടയിൽ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ശശി തരൂർ. സൽവാർ കമ്മീസ് ധരിക്കുന്ന പഞ്ചാബി സ്ത്രീകളെ പ്രശംസിക്കണമെന്നും, കേരളത്തിൽ ആ വസ്ത്രത്തിന് സ്വീകാര്യത വർധിച്ചുവെന്നും ശശി തരൂർ പറഞ്ഞു.

“എനിക്ക് സാരി വളരെ ഇഷ്‌ടമാണ്. ഇവിടെ സാരി ധരിക്കുന്നവർ വളരെ കുറവാണ്. സത്യം പറഞ്ഞാൽ, സാരികൾ ഏറെ ഇഷ്ട‌പ്പെടുന്ന കേരളത്തിൽ പോലും സൽവാർ കമ്മീസ് വളരെ പ്രചാരത്തിലായിട്ടുണ്ട്. അത് വളരെ സൗകര്യപ്രദമായ വസ്ത്രമാണെന്ന് നിരവധി സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ബസിൽ കയറുമ്പോൾ. സൽവാർ കമ്മീസ് കണ്ടുപിടിച്ച പഞ്ചാബിലെ സ്ത്രീകൾക്ക് നന്ദി പറയണം,” സൽവാർ കമ്മീസ് ഗംഭീരമായ ഒരു വസ്ത്രമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

കേരളത്തിൽ സാരി ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിൽ മുൻപും ശശി തരൂർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചണ്ഡീഗഡിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഹകരിക്കുമ്പോൾ, പഞ്ചാബിൽ ഇരുപാർട്ടികളും പരസ്പ‌രം മത്സരിക്കുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യങ്ങളൊന്നും ഇല്ലെന്നും ശശി തരൂർ പറഞ്ഞു. “നമ്മുടേത് ഒരു വലിയ രാജ്യമാണ്, ഓരോ സംസ്ഥാനത്തിനും അതിന്റേതായ രാഷ്ട്രീയ സ്വഭാവവും ചരിത്രവും ഉണ്ട്.
കേരളത്തിൽ, 55 വർഷമായി കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസും എതിർ കക്ഷികളാണ്. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്കും മുസ്ലീം ലീഗിനും ഒപ്പം കമ്മ്യൂണിസ്റ്റുകാരും ഞങ്ങളും ഒരുമിച്ചാണ് നിൽക്കുന്നത്.
ഇതാണ് ഇന്ത്യയുടെ സ്വഭാവം. പഞ്ചാബ്, ചണ്ഡീഗഢ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് അതിൻ്റേതായ യാഥാർത്ഥ്യങ്ങളുണ്ട്. അതിൽ അത്ഭുതപ്പെടുത്തേണ്ടതില്ല. ഡൽഹിയിൽ അവർ നമുക്കൊപ്പമുണ്ട്, പക്ഷെ പഞ്ചാബിൽ അവർ അങ്ങനെയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി 200 കടക്കാൻ ബുദ്ധിമുട്ടുമെന്നും” തരൂർ കൂട്ടിച്ചേർത്തു.#sasi tharoor

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...