സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം എന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. അരിയിൽ ഷുക്കൂർ വധക്കേസ് ആർ.എസ്.എസ്-സി.പി.എം ബാന്ധവത്തിന്റെ തെളിവാണെന്നും കെ.എം. ഷാജി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചപ്പോൾ അത് തള്ളിക്കളയുകയായിരുന്നു അവർ ചെയ്തത്. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
കേസിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി. ജയരാജൻ ഐ.എസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല, കൊല്ലിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനാണ് ഷുക്കൂർ വധക്കേസിന്റെ തുടക്കം മുതൽ മുസ്‍ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും ഇതേ പാറ്റേൺ തന്നെയാണ് മുസ്‍ലിം ലീഗ് പിന്തുടർന്നത്. കൊന്നവ​ർക്കൊപ്പം കൊല്ലിച്ചവർ കൂടി പ്രതിക​ളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം കുറേക്കൂടി ശാന്തമായതെന്നും കെ.എം. ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...