സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ:കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭ​ദ്രയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ എടുത്തത്.
കൊലപാതക സമയം സുഭദ്ര കിടന്ന തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനെ തുടർന്നാണ് പ്രതികൾ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ചു. പറമ്പിൽ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തു. നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശർമിളയും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങൾ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി.

കൊലപ്പെടുത്തി സ്വർണാഭരണങ്ങൾക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നു. അതേസമയം ഒന്നാം പ്രതി ശർമലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. രാത്രിയോടെ ഇവർ ഒളിവിൽ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...