സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത് വിട്ടു

മുംബൈ: സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്. ബൈക്കിലെത്തിയ രണ്ടുപേരുടെ ചിത്രമാണ് പുറത്ത് വിട്ടത്. തൊപ്പിയും ബാഗും ധരിച്ചെത്തിയവർ വീടിന് നേരെ വെടിവെപ്പ് നടത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഇവരിൽ ഒരാൾ വെളുത്ത ടീ ഷർട്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചത്.മറ്റൊരാൾ ചുവന്ന ടീ ഷർട്ടാണ് ധരിച്ചിരുന്നു. വെടിവെയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതൊരു ട്രെയിലർ മാത്രമാണെന്ന് അൻമോൽ സോഷ്യൽ മീഡിയിൽ കുറിച്ചു.

പ്രതികൾ സഞ്ചരിച്ചെന്ന് കരുതുന്ന ബൈക്ക് സൽമാൻ ഖാന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെനിന്ന് കണ്ടെത്തുകയും ചെയ്തു. ഷൂട്ടർമാരിൽ ഒരാൾ ഹരിയാനയിലെ ഗുരുഗ്രാമിലെ ഗുണ്ടാനേതാവായ വിശാൽ രാഹുലാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാസംഘം രോഹിത് ഗോദാരയുടെ സംഘത്തിലുള്ള ഷൂട്ടറാണ് വിശാൽ രാഹുൽ. ഗുരുഗ്രാമിലും ഡൽഹിയിലുമായി ഇയാൾക്കെതിരെ അഞ്ചിലധികം ക്രിമിനൽ കേസുകളുണ്ട്. അടുത്തിടെ റോഹ്തക്കിൽ ഒരു വാതുവെപ്പുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വിശാൽ പ്രതിയായിരുന്നു. വിശാൽ വെടിയുതിർക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഫെബ്രുവരി 29 ന് റോഹ്തക്കിലെ ഒരു ധാബയിൽ നടന്ന കൊലപാതകത്തിലും വിശാൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ സംഘം തിങ്കളാഴ്ച ഗുരുഗ്രാമിലെ വിശാലിന്റെ വീട്ടിൽ പരിശോധന നടത്തി. ഡൽഹി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സ്പെഷ്യൽ സെല്ലിന്റെയും സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹരിയാന പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടകീയമായി രാജ്യസഭ; കോൺഗ്രസ് എംപിയുടെ സീറ്റിൽ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം

ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ...

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....