112 ദേശീയ പാത പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുരുഗ്രാം: രാജ്യത്തുടനീളമുള്ള 112 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് അദേഹം ഒരു ലക്ഷം കോടി രൂപയുടെ വികസനത്തിന് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയത്. ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റിക്ക് ഇന്ന് ഒരു സുപ്രധാന ദിവസമാണ്. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 112 ദേശീയ പാതകൾ രാജ്യത്തിൽ മാറ്റം ശൃഷ്ടിക്കാൻ പോകുകയാണ്.
ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന വിഭാഗം ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതം മെച്ചപ്പെടുത്താനും ദേശീയ പാത48ൽ ദൽഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള തിരക്ക് കുറയ്‌ക്കാനും സഹായിക്കും. എട്ടുവരിപ്പാതയുള്ള ദ്വാരക എക്‌സ്പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 10.2 കിലോമീറ്റർ നീളമുള്ള ദൽഹിഹരിയാന അതിർത്തി മുതൽ ബസായി റെയിൽ ഓവർബ്രിഡ്ജ് (ആർഒബി) വരെയുള്ള രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നു..കൂടാതെ 8.7കിലോമീറ്റർ നീളമുള്ള ബസായി ആർഒബി മുതൽ ഖേർക്കി ദൗള വരെയുമാണ് അടുത്ത പക്കേജ്. ഇത് ദൽഹിയിലെ ഐജിഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി നൽകും. ഇതിനു പുറമെ 9.6കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയുള്ള അർബൻ എക്സ്റ്റൻഷൻ റോഡ്കക പാക്കേജ് 3നംഗ്ലോയ്‌നജഫ്ഗഡ് റോഡ് മുതൽ ദൽഹിയിലെ സെക്ടർ 24 ദ്വാരക ഭാഗം വരെയുള്ളതും ഉത്തർപ്രദേശിൽ 4,600 കോടി രൂപ ചെലവിൽ വികസിപ്പിച്ച ലഖ്‌നൗ റിംഗ് റോഡിന്റെ മൂന്ന് പാക്കേജുകളും ആന്ധ്രാപ്രദേശിൽ ഏകദേശം 2,950 കോടി രൂപ ചെലവിൽ എൻഎച്ച്16ന്റെ ആനന്ദപുരംപെൻഡുർത്തിഅനകപ്പള്ളി ഭാഗങ്ങളുടെ വികസനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മറ്റ് പ്രധാന പദ്ധതികളിൽ പെടുന്നു.
ഹിമാചൽ പ്രദേശിൽ ഏകദേശം 3,400 കോടി രൂപയുടെ എൻഎച്ച്21ന്റെ രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നുണ്ട്. കിരാത്പൂർടുനേർചൗക്ക് ഭാഗവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കർണാടകയിൽ 2,750 കോടി രൂപയുടെ ഡോബാസ്‌പേട്ട്‌ഹെസ്‌കോട്ട് സെക്ഷന്റെ രണ്ട് പാക്കേജുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ മറ്റ് 42 പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
കൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ദേശീയ പാത പദ്ധതികൾക്കും മോദി തറക്കല്ലിടും. ആന്ധ്രാപ്രദേശിലെ 14,000 കോടി രൂപയുടെ ബെംഗളൂരു കടപ്പ വിജയവാഡ എക്‌സ്പ്രസ് വേയുടെ 14 പാക്കേജുകളാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികൾ. കർണാടകയിൽ 8,000 കോടി രൂപ വിലമതിക്കുന്ന എൻഎച്ച്748 എ യുടെ ബെൽഗാം ഹുങ്കുണ്ട് റായ്ച്ചൂർ സെക്ഷന്റെ ആറ് പാക്കേജുകൾ, ഹരിയാനയിൽ 4,900 കോടി രൂപയുടെ ഷാംലിഅംബാല ഹൈവേയുടെ മൂന്ന് പാക്കേജുകൾ, പഞ്ചാബിൽ 3,800 കോടി രൂപ വിലമതിക്കുന്ന അമൃത്സർബതിന്ദ ഇടനാഴിയുടെ രണ്ട് പാക്കേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...