80-100 വരെ സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസ്; ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ 80-100 സീറ്റ് വരെ ലഭിക്കുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. ബിജെപി ഇതര പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തെക്കേ ഇന്ത്യയിലെ പാര്‍ട്ടികളുമായി സംസാരിക്കും.
ബിജെപിയില്‍ നിന്ന് മുപ്പതോളം സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം. കൂടുതല്‍ പാര്‍ട്ടികളെ കൊണ്ടുവരാനും ഇന്ത്യാ സഖ്യത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമം.

തെക്കേ ഇന്ത്യയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി എം കെ സ്റ്റാലിന്‍ സംസാരിച്ചേക്കും. 2014ല്‍ 44ഉം 2019ല്‍ 52ഉം സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷയിലാണ് കേരളത്തിലും കര്‍ണ്ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമായി 50 സീറ്റാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഹരിയാനയില്‍ നിന്ന് കിട്ടുന്ന സൂചനകള്‍ അനുകൂലമാണെന്നും ആറോ ഏഴോ സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 9 സീറ്റുകള്‍ നേടിയ പഞ്ചാബിലും എഎപിയെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനായിരിക്കും എന്നാണ് പാര്‍ട്ടി കണക്കു കൂട്ടുന്നത്. രാജസ്ഥാന്‍, ബീഹാര്‍, ദില്ലി, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കോണ്‍ഗ്രസ് നേട്ടം പ്രതീക്ഷിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് 200ലേറെ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. 80ലധികം അഭിമുഖങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കി. പ്രിയങ്ക ഗാന്ധി നൂറിലേറെ റാലികളില്‍ പങ്കെടുത്തു വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ശനിയാഴ്ച നടക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിലെ വേട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയടക്കമുള്ള മണ്ഡലങ്ങളാണ് നാളെ വിധി കുറിക്കുക. അതിനിടെ നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടങ്ങി. നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...